---
title: "ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ"
english_title: "Gold Price in Kerala Today | 1 Gram 22 Carat at 13,430, 1 Pavn at 1,07,440"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373957/Gold Price in Kerala Today | 1 Gram 22 Carat at 13,430, 1 Pavn at 1,07,440"
published_at: "2026-07-22T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f620060577_uae-gold-price-today-dubai-24k-488-dirhams.jpg"
keywords: ["Gold rate", "Today"]
---

# ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിലവാരത്തിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയാണ് സ്വർണവില കുതിക്കാൻ പ്രധാന കാരണം. ഇന്ന് ഒറ്റയടിക്ക് പവന് 1,680 രൂപയാണ് വർധിച്ചത്.

## Article Content

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിലവാരത്തിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയാണ് സ്വർണവില കുതിക്കാൻ പ്രധാന കാരണം. ഇന്ന് ഒറ്റയടിക്ക് പവന് 1,680 രൂപയാണ് വർധിച്ചത്.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 210 രൂപ വർധിച്ച് 13,430 രൂപയായി. ഇതോടെ 8 ഗ്രാം വരുന്ന ഒരു പവൻ സ്വർണത്തിൻ്റെ നിരക്ക് 1,07,440 രൂപയിലെത്തി. നേരത്തെ 1,05,760 രൂപയായിരുന്നു പവൻ വില.

ആഭരണ വിപണിയിൽ വലിയ ഡിമാൻഡുള്ള 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 175 രൂപ വർധിച്ച് 11,035 രൂപയായി. 8 ഗ്രാമിന് ഇന്ന് 88,280 രൂപയാണ് നിരക്ക്.

സാധാരണക്കാർ ഭാരം കുറഞ്ഞ ആഭരണങ്ങൾക്കായി ആശ്രയിക്കുന്ന 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ വർധിച്ച് 8,595 രൂപയായി. അതേസമയം 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപ കൂടി 5,545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളുമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിവാഹ സീസൺ കൂടിയായതിനാൽ വിലക്കയറ്റം ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്. നിക്ഷേപ ആവശ്യത്തിനായി സ്വർണം വാങ്ങുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373957/Gold Price in Kerala Today | 1 Gram 22 Carat at 13,430, 1 Pavn at 1,07,440)